Tuesday, August 4, 2009

കടു ഒരു ഓര്മകുറിപ്പ്‌




(me,madhavan & kadu)




നേരം പുലരാന്‍ തുടങ്ങുന്നു. നാളെയാണ് ആ ദിവസം ഞാന്‍ ദുബായിലേക്ക്‌ പോകുന്നു. മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം ജോലി റെഡി ആയിട്ടുണ്ട്‌ നേരെ പോയി ജോയിന്‍ ചെയ്താല്‍ മതി. എമിരേറ്റ്സ് ടവറും മറ്റും ടിവി യില്‍ കണ്ടു കൊതി തോന്നിയിട്ടുണ്ട്. അതിനു മുന്പിലലായി ഉള്ള ആ വലിയ റോഡ്‌ (SZR) കൂടെ കാര്‍ ഓടിക്കണം എന്ന് ഞാന്‍ ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട് ആ ആഗ്രഹങ്ങള്‍ എല്ലാം യഥാര്ത്യമാകാന്‍ പോകുന്നു എന്ന് ഒരു തോന്നല്‍. എന്റെ കൂടുകാര്‍ പലരും ഡിഗ്രീ കഴിഞ്ഞു തെണ്ടി നടക്കുമ്പോള്‍ എനിക്ക് ജോലി കിട്ടാന്‍ പോകുന്നു. ഒരു തരം സന്തോഷം മനസ്സില്‍ അലയടിച്ചു.
വീട്ടില്‍ ആകെ ബഹളമായിരുന്നു. ചമ്മന്തി അരക്കലും. ബീഫ് വറുക്കലും എല്ലാ മയി ഒരു ചെറിയ പെരുന്നാള്‍ ആഘോഷം. കൂട്ടുകാര്‍ ഉച്ചക്ക് വരും അതിനാല്‍ ഉച്ച ഊണ് കേമം ആവണം എന്ന് ഞാന്‍ ആവശ്യപെട്ടിരുന്നു ഇനി ഇ അടുത്ത കാലത്തൊന്നും അവര്ക്ക് ചെലവു കൊടുക്കണ്ടല്ലോ.
രാത്രിയില്‍ കിടന്നാല്‍ ഉറക്കം വരാതെ തിരിഞും മറിഞ്ഞും കിടന്നു സ്വപ്നം കാണലാണ് പ്രധാന പണി. ഒരു പതിനൊന്നു മണിയോടെ എല്ലാ പണ്ടാരങളും എത്തി ചേര്ന്നു . വന്ന വഴിക്ക് തന്നെ എന്നെ പൊക്കിയെടുത്തു വിട്ടു കുളത്തിന്‍ കരയിലേക്ക്. കടു മാത്രം എത്തിയിരുന്നില്ല എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല അവന്‍ വരും എന്ന് തന്നെ ഞാന്‍ വിചാരിച്ചു. വരാതിരിക്കാന്‍ അവനാവില്ല എന്റെ വീട്ടില്‍ വന്നു നിന്ന് പെരുന്നാള്‍ സദ്യ ഉണ്ട് . രാത്രിയില്‍ പെരുന്നാളും കണ്ടു നടന്നവനാണ്‌ . വരും എന്നെനിക്കു തോന്നി. കുളത്തിലെത്തിയപ്പോ മഴ പെയുന്നുണ്ടായിരുന്നു. എല്ലാരും ഓരോ മൂലയില്‍ ഇരുന്നു എന്നെ പറ്റി പുകഴ്തി(പൂഴ്ത്തി) സംസാരിക്കാന്‍ തുടങ്ങി...... ഞാന്‍ ഗള്ഫി ല്‍ പോയാല്‍ അറബികള്‍ കുത്തുപാള എടുക്കും എന്ന് തുടങ്ങി ...നല്ല നല്ല കഥകള്‍ മേനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. അതില ബിരുദം നേടിയ കുറെ ചെറ്റകള്‍ ഉണ്ടല്ലോ കൂട്ടത്തില്‍.
അളിയാ .... എന്നൊരു വിളി നോക്കിയപ്പോ കടു ഓടി വരുന്നു. ഒരു റൈന്‍ കോട്ടാണ് വേഷം. പിന്നെ കുറെ എന്തൊക്കെയോ സംസാരിച്ചു നേരം കളഞ്ഞു. പോകാന്‍ നേരത്ത് എല്ലാരും ഫോര്മോല്‍ ആയി ഷേക്ക്‌ ഹാന്ഡ്ു‌ തന്നു ആശംസകള്‍ നേര്ന്നു . അറബിയെ പറ്റിച്ചു ഒരുപാടു കാശും കൊട് നീ വരൂ അളിയാ എന്ന് എല്ലാരും പറഞു .അവസാനമായി കടു എന്റെ മുന്പിബല്‍ വന്നു കൈ കൊടുക്കാന്‍ നീടിയപ്പോ അത് തട്ടി എറിഞ്ഞു എന്നെ കെട്ടി പിടിച്ചു. " ഞാന്‍ ഒന്ന് കെട്ടിപിടിക്കട്ടെ ഇനി പറ്റിയില്ലെങ്കിലോ... " അവന്‍ പറഞ്ഞു എന്തെ നീ ബാബാ ആംതെ യുടെ കൂടെ പോകുന്നോ ? എന്ന് ഞാന്‍ ചോദിച്ചു. അവന്‍ ഒന്നും പറഞില്ല .....

അങ്ങനെ നില്ക്കു മ്പോള്‍ എനിക്കറിയുമായിരുന്നില്ല അത് അവന്റെ അവസാനത്തെ യാത്ര പറചിലായിരിക്കും എന്ന്. അതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ കെട്ടി പിടുത്തം വിടുമായിരുന്നില്ല.

ഷാര്ജയിലെ ഫ്ലാടിനു മുകളില്‍ ഇരുന്നു കൊണ്ട് ഞാന്‍ കരഞ്ഞതിനു കണക്കില്ല. എന്റെ നാട് എന്റെ മുന്പി¡ല്‍ ഒരു സ്ക്രിനില്‍ എന്നാ പോലെ ഞാന്‍ എന്നും കാണാറുണ്ടായിരുന്നു. ആ ചിന്തകളില്‍ നിന്നും എന്നെ ഉണര്ത്തു വാനായി ഐര്പോര്ടിലേക്ക് സിഗ്നല്‍ കിട്ടാന്‍ കാത്തു കിടക്കുന്ന വിമാനങളുടെ ശബ്ദം മാത്രം. മരുഭൂമിയിലെ ആ ദിനങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു എന്റെ് നാടാണ്‌ ഏറ്റവും സുന്ദരം എന്ന്. എന്റെി യഥാര്ത്ഥ കൂടുകാര്‍ അങ്ങ് അകലെ ആണ്‌ എന്ന്.
ഓരോ ദിവസവും ഓരോ നിമിഷവും എണ്ണി എണ്ണി കഴിയുന്ന എനിക്ക് ഒരു ഷോക്ക്‌ ആയി ആണ് ആ ഒരു ഫോണ്‍ കാള്‍ വന്നത്. നജീബ്‌ ആയിരുന്നു ഫോണില്‍ " ഡാ നമ്മുടെ കടു പോയി". .....ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു പൊട്ടിച്ചിരി....പോടാ ... അവന്‍ എവടെ പോകാന്‍ ? അല്ലടാ അവന്റെക ഫോട്ടോ പത്രത്തില്‍ ഉണ്ട്.... ഫോണ്‍ കട്ടായി... ഉടനെ വീട്ടില്‍ വിളിച്ചു മമ്മി യാണ് ഫോണ്‍ എടുത്തത്‌ ഒരു പൊട്ടികരച്ചില്‍ കേട്ട് മോനെ നിന്റെി കൂടുകാരന്‍ പോയടാ... രാത്രി രാജീവ്‌ വിളിച്ചു പറഞത്രെ. ഉറങ്ങാന്‍ പറ്റുന്നില്ല മോനെ ആ മോന്റെ് മുഖം കണ്ണടക്കുമ്പോള്‍ തെളിയുന്നു.....

വീണ്ടും വിളിച്ചു രാജീവിനെ " ഇന്നലെ അവന്റെള ബര്ത്ഡേ ആയിരുന്നു പിന്നെ അവനു മദ്രാസ്‌ ലെവിടെയോ കോളേജില്‍ MBA ക്ക് അഡ്മിഷന്‍ റെഡി ആയിട്ടുണ്ട്‌. അതിന്റെ് പാര്ട്ടിി ആയിരുന്നു അവന്റെത നാട്ടുകാര്‍.... കൂടെ ഉണ്ടായിരുന്നു....നിന്തല്‍ അറിയാത്ത കടു വെള്ളത്തില്‍ ഇറങ്ങിയപ്പോ ... കാല് തെറ്റി കുഴിയില്‍ പോയതാണ്....എനിക്ക് ദേഷ്യം വന്നു .... ഒരു തെണ്ടിയും ഉണ്ടായില്ലേ അവനെ രക്ഷിക്കാന്‍ ? എന്താണെന്നു അറിയില്ല ഒരു തരം മരവിപ്പ് കരയാന്‍ തോന്നുന്നില്ല. പകരം ചിരിക്കാനാണ് തോന്നിയത്. അളിയാ .... എന്നാ വിളി കാതില്‍ മുഴങ്ങുന്നു..കടു മരിച്ചിട്ടില്ല. ... ഒരു ദിവസം എല്ലാരേയും പറ്റിച്ച പോലെ...അളിയാ എന്നാ വിളിയുമായി ആ പഴഞ്ചന്‍ സുസുകി ബൈക്കില്‍ അവന്‍ വരും എന്ന് തന്നെ ഞാന്‍ ഉറപ്പിക്കുന്നു. ......
ഓരോ വിറ്റുകള്‍ ഓര്ത്തുി ചിരിക്കാന്‍ മാത്രം ബാക്കിയാക്കി അവന്‍ ആദ്യം പോയി... ചിരിച്ചു പോണ്ടാല്ലാതെ അവനെ പറ്റി ഓര്ക്കാാന്‍ ഞങള്‍ ആര്ക്കും കഴിയും എന്ന് തോന്നുന്നില്ല. കടു നീ എന്നും ഞങളില്‍ ജീവിക്കും

Monday, August 3, 2009

എന്റെ Bsc ക്ലാസ്സ്‌ മുറി

ഒരു ക്ലാസ്സ്‌ മുറിയെ പറ്റി എന്തോര്ക്കാന്‍ എന്ന് വിചാരിക്കുന്നോ ? ഒരു പാടുണ്ട് ഒര്ക്കാന്‍.സമയ ക്രമത്തില്‍ മുന്നോട്ടു പോകാം. നേരം 0700hrs - മഞ്ഞുള്ള പ്രഭാതം. ക്ലാസ്സില്‍ ഒരിച്ച പോലും ഇല്ല. നമുക്ക് മാമയുടെ കടയിലേക്ക് പോകാം. പുക വരുന്നുണ്ട് അതിനര്ത്ഥ0 Bsc ഫിസിക്സ്‌ ക്ലാസ്സിലെ ആശാന്‍ സജിത്ത് അവിടെ എത്തിയിട്ടുണ്ട് എന്നാണ്. മാമന് പുത്ര സഹജമായ വല്സല്യമാണ് ആശാനോട് . ആശാനായി മാമന്‍ എത്ര വേണമെങ്ങിലും കടം കൊടുക്കും.... 0740hrs ഇപ്പോഴും മാമന്റെ കടയില്‍ നിന്നും പുകവരുന്നുട്....ഒരു ബൈക്കിന്റെ ശബ്ദം കേള്ക്കാനില്ലേ ? ഹീറോ ഹോണ്ട പാഷന്‍. ഓക്കേ ഇതാ വരുന്നു Bsc യിലെ കറുത്ത മുത്തു (നായാടി) പ്രജി. ആരോ രാളെന്‍ കുതിരയെ കെട്ടുവാന്‍ ആരോ രാളെന്‍ മാര്ഗം് മുടക്കുവാന്‍ എന്ന മാതിരിയാണ് ആ അശ്വത്തിന്റെ വരവ്‌. അതാ പിന്നില്‍ തന്നെ എത്തിയിട്ടുണ്ട് വലിയച്ചന്‍ ഗിരി പുറകെ ആനയ്ക്ക് തോട്ടി എന്ന പോലെ ലമ്പു സാജനും. ഒരു നീണ്ട ഹോണ്‍ കേട്ടപ്പോള്‍ അറിയാം അതാ എത്തി ശ്രി കൃഷ്ണയുടെ സ്വന്തം പുഷ്പപാക്‌. അകെ കല പില കൂട്ടി ഇറങ്ങുന്ന കലപില സുന്ദരിമാര്‍ അവരുടെ ഇടയില്‍ നിന്നും കൈയും തലയും വലിചൂരന്‍ പാട് പെടുന്ന കൊക്കാന്‍, മത്ത(ഞാന്‍),കുമിള ധനിഷ്‌,പുരു, പിന്നെ കടുവും. വന്ന പാടെ ഓടി മാമന്റെ കടയില്‍ കയറി. കടുപ്പത്തില്‍ ഒരു ചായയും പരിപ്പ് വടയും ആശാന്റെ പറ്റില്‍ വാങ്ങി. സമയം 0830 hrs സിഗരറ്റിന്റെ പുക പുറത്തേക്കു ഊതി വിടുന്നതിനിടയില്‍ തല പൊക്കി നോക്കിയ്‌ ആശാന്‍ കണ്ടത്‌ തന്നെ തുറിച്ചു നോക്കുന്ന SRG യുടെ മുഖം. ചമ്മിയ ഒരു ചിരിയോടെ ആശാന്‍ - എന്താ സര്‍ സുഖം തന്നെയല്ലേ ? അതെ മക്കളെ സുഖം തന്നെ നിന്ന് തിരിയാതെ ക്ലാസ്സില്‍ പോകട. ഓക്കേ SRG പറഞ്ഞതല്ലേ ഒന്ന് ക്ലാസ്സില്‍ കയറിക്കളയാം . ക്ലാസില്‍ എത്തുപോഴേക്കും KVR ക്ലാസ്സില്‍ എത്തി കഴിഞിരുന്നു. Gauss law യുടെ അവശിഷ്ടങ്ങള്‍ ആകെ പരന്നു കിടക്കുന്നു. അത് പറക്കി കൂട്ടി അടുക്കി പകര്ത്തു ന്ന തിരക്കിലാണ് മുന്‍ നിരയിലെ സുഹ്ര്ത്തുചക്കള്‍. ഒരറ്റത്ത് ബുദ്ധിമാന്‍ രന്ജു, എല്ലാര്ക്കും പ്രിയപ്പെട്ട സന്ദീപ്‌, കുടില കുശാഗ്ര ബുദ്ധിമാന്‍ ഗോപി, പിന്നെ കുന്നത്ത് അമ്മായി (ആശിഷ്). പുറകില്‍ തന്നെ പുതുമേട്ട (അജയ് ഗോഷ്‌),കുണ്ടന്‍ (വിബിന്‍) പ്രശാന്ത്‌, ഹരി, ഏറ്റവും ഒടുവിലെ ബഞ്ചില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് മന്തു (നജീബ്‌) എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു. പ്രജി യെ കണ്ടപ്പോള്‍ കുറുക്കന്‍ കുച്ചിട്ട പോലെ അവന്റെ മുഖം കറത്തു. പല്ല് ങ്ങേരിച്ചു കൊണ്ട് അവന്‍ എന്തൊക്കെയോ പിറു പിറുത്തു. അത് കേള്ക്കാ ത്ത പോലെ നായാടി അവനോടു ചിരിച്ചു കാണിച്ചു. അല്ലാതെ പറ്റില്ലല്ലോ ചെറിയ കുട്ടിയുടെ മനസും പോത്തിന്റെ ശരിരവുമാണല്ലോ ആരും ചിരിച്ചു പോകും :). ഇ മന്തുവിനെ പേടിച്ചാണ് ഞങളെ ആരും എതിര്ക്കാ ത്തത്. പക്ഷെ ആള്‍ ഒരു പിഞ്ചു കുഞ്ഞിന്റെ മനസും കൊണ്ട് നടുക്കുന്നത് ആളുകള്‍ അറിഞ്ഞാല്‍ മോശമല്ലേ ഒന്നുമില്ലേലും നങ്ങള്‍ റോയല്‍ ഫിസിക്സ്‌ ആയിപ്പോയല്ലോ അതിനാല്‍ അവന്റെ ശരിരം പോലെ തന്നെയാണ് അവന്റെ ദൈര്യവും എന്ന് ഞങള്‍ പ്രചരിപ്പിച്ചു പോന്നു. ഇനി മറു ഭാഗം നോക്കാം മുന്പിശലെ ബഞ്ചില്‍ തന്നെ ഉണ്ട് ശ്രികല, സുഗന്ധി ,അനു , അമ്മായിയെ ഒളി കണ്ണാല്‍ വീക്ഷിച്ചു കൊണ്ട് KVR ന്റെ വായില്‍ നിന്നും വീഴുന്ന വാക്കുകള്‍ പകര്ത്തു ന്ന സംഗിത. എന്നെ കണ്ടപ്പോള്‍ പേടിച്ചു തല മറക്കുന്ന സരിത (ഇന്നും എനിക്കറിയില്ല എന്തിനാണ് സരിത എന്നെ പെടിചിരുന്നതെന്ന്) പിന്നെ വിനിത,രെമ്യ ,പ്രിന്ഷ, ബ്രിന്ദ്യ (ഒരു കഥ ഉണ്ട് പക്ഷെ പറയില്ല ). എന്നെ പേടിക്കാതെ എന്നോട് ഒരു സുഹ്രത്തിനെ പോലെ പെരുമാറിയ എന്റെ പ്രിയപ്പെട്ട കൂടുകാരി മനിഷ(വീണ്ടും ഒരു കഥയുണ്ട് പക്ഷെ പറയാന്‍ ഞാന്‍ ആളല്ല) പിന്നെ പേര് മറന്നു പോയ കുറച്ചു പേര്‍. അവര്ക്ക് മെയിന്‍ റോള്‍ ഇല്ലാത്തതിനാല്‍ എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു. അവര്ക്ക് പിന്നിലായി ഒരു വരിയില്‍ ഒരറ്റത്ത് ഞാന്‍,വലിയച്ചന്‍, നായാടി,കൊക്കാന്‍, കടു,പുരു ,കുമിള ധനി, ലമ്പു(കടലാസ് കൊണ്ട് അനാട്ടമി ഭാഗങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലും മികച്ച ശില്പ്പി യെ ഞാന്‍ കണ്ടിട്ടില്ല ). അത് പോലെ കടലാസ് കൊണ്ട് അര്രോ ഉണ്ടാക്കാനും ലാമ്പ് മിടുക്കനായിരുന്നു (അതിനാല്‍ അവനു ഞങള്‍ മല വേടന്‍ എന്ന് പേരിട്ടു ... പിന്നെ അത് സ്ഥിരംആയി).... മന്ദു , പിന്നെ ആശാനും. എന്നാലും എന്തോ ഒരു കുറവ്‌ ഒരു വല്ലായ്മ. സമയം 0930hrs ആരോ ഒരാള്‍ ഒരു ഫ്ലാഷ് അടിച്ച പോലെ തോന്നി ഒരു വെളിച്ചം നോക്കുമ്പോള്‍ ഓടി കിതച്ചു നില്ക്കു ന്നു വാതില്ക്കനല്‍ വാതില്ക്കചല്‍ മാധവന്‍ (രാജീവ്‌). മുഖം ഒരു കണ്ണാടി പോലെ തിളങുന്നുട് (രാവിലെ 0830 - 0915 hrs വരെ ഫെയര്‍ ആന്ഡ്ല‌ ലോവേലി യില്‍ മുങ്ങികുള്ളി ആണ് പ്രധാന പരിപാടി. നങ്ങള്ക്ക്ു ഈശ്വരന്‍ നല്ല ഭംഗി തന്നത് കാരണം ഫെയര്‍ ആന്ഡ്ാ‌ ലോവേലി പോലത്തെ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കണ്ട അവശ്യം വന്നിട്ടില്ല. എന്നാല്‍ മാധവന്‍ അങ്ങനല്ലല്ലോ അവനു ദൈവം കുഴികള്‍ ഉള്ള മുഖമാണ് നല്കി്യത്‌. അതിനാല്‍ അവന്റെ ജീവിതത്തിലെ നല്ലൊരു സമയം കണ്ണാടി മുന്നില്‍ ആ കുഴികള്‍ നിരത്താന്‍ ചിലവഴിക്കുന്നു. ആ സമയം ഉണ്ടായിരുന്നേല്‍ ഒരു വീട് പണിയാമായിരുന്നു. (എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉപമ കേട്ടത് കൊക്കാനും മാധവനും തമ്മിലുള്ള സംഭാഷണത്തിലാണ് താഴെപറയുന്ന വിധം
കൊക്കാന്‍ - ഡാ മാധവ നിനക്ക് അത്ര വലിയ സൌധര്യമോന്നുമില്ല. എന്റെ അഭിപ്പ്രായത്തില്‍ നിനക്ക് പറ്റിയ വിശേഷണം " നിര തെറ്റിയ ദന്ദ നിരകളോട് കൂടിയ മന്ദാരം എന്നാണ് ...."
എല്ലാരും ചിരിച്ചു പക്ഷെ ചുട്ട മറുപടി ഉടനെ കിട്ടി...
ഡാ സുമു .... ഒരു മൂനാം ലോക ദരിദ്ര കുടുംബത്തിലെ അംഗം എന്ന നിലക്ക്‌ നിന്നെ എന്റെ അടുത്തിരുത്താന്‍ പാടില്ലാത്തതാണ് എന്നാലും നീ അന്റെ ഫ്രണ്ട് ആയ നിലക്ക് നിനക്ക് ഈ ആഴ്ചയിലെ റേഷന്‍ ഞാന്‍ സ്പോണ്സതര്‍ ചെയുന്നു.
അന്ന് ചിരിച്ച ചിരി എന്നും എന്നെ ചിരിപ്പിക്കുന്നു (വളരെ നാളുകള്ക്ക്ന ശേഷം കൊക്കാന് എഴുതിയ കത്തില്‍ ഈ വിറ്റ്‌ എഴുതിയിട്ട് എന്നോട് ചോദിച്ചു നീ പറ എതാ്ണ് നല്ല വിറ്റ്‌ ? ) ദന്ദ മന്ധരമോ അതോ മൂനാം ലോക ദരിദ്ര കുടുംബമോ ? ....എന്നില്‍ നിന്നും മറുപടി ഉണ്ടായിരുന്നില്ല...

കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു... കഴിഞ്ഞ ഏടുകളില്‍ കൊഴിഞ്ഞു തീര്ന്നകതു എന്തെല്ലാമാണ് ? ന്യൂട്ടനും, ഐന്സ്റെ്ന്നുംി, മാക്സ് പ്ലന്കും വിഹരിക്കുന്ന ഇട വഴികളും. തണല്‍ മരത്തിനടിയിലെ കുറുങ്ങലുകളും, മാമന്റെ കടയിലെ ആവി പൊന്തുന്ന ചായയും പരിപ്പ് വടയും. ഊട്ടിയും ,വാട്ടര്‍ ടാന്കും, ക്ലാസ്സിന്റെ പുറകില്‍ നിന്നും അടിച്ചു വിടുന്ന വിറ്റ്കളും അത് കേട്ട് ചിരിക്ക്മ്പോള്‍ തീ പാറുന്ന കണ്ണുകളോടെ ഞങളെ തുറിച്ചു നോക്കുന്ന അമ്മായിയുടെ കണ്ണുകളും (ഞങള്‍ അടുത്തതായി ഇറക്കുന്ന വിറ്റിലെ നായകന്‍ അവനാണോ എന്ന് അവനു എപ്പോഴും സംശയമായിരുന്നു... !) ചെറിയ അടി പിടികളും. പരിഭവങ്ങളും, പിണക്കങ്ങളും, ഒത്തുചേരലും, പാര്ടി്കളും, ടൂര്‍ പോക്കും, ... എല്ലാം ഇന്ന് അന്ന്യം... (തുടരും)

Thursday, July 30, 2009

ഉപമകള്‍

രാജീവ്‌ ഡയറിയില്‍ ഇരുന്ന പോലെ
പ്രജില്‍ ക്രിക്കറ്റ്‌ കളിച്ച പോലെ
മാര്‍സൂക്ക്‌ മതില് ചാടിയ പോലെ
രാജീവ്‌ ഓടിയ പോലെ
ആശിഷ് ആട്രിണോ വാങ്ങിയ പോലെ
മണികണ്ടന്‍ തുപ്പിയ പോലെ
സ്റ്റാന്‍ലി ആപ്ലി വച്ച പോലെ

AMBATTAN

ഈ കവിത രാജിവിനായി സമര്‍പ്പിക്കുന്നു (ഓര്‍മ കാണും എന്ന് വിശ്വസിക്കുന്നു )

അമ്പട്ട അമ്പട്ടെന്‍ ചേട്ടാ കുട്ടികുരുമ്പോന്നും കാട്ടല്ലേ ചേട്ടാ
കുട്ടികുരുമ്പെല്ലാം കട്ടി നടന്നാല്‍ നാട്ടാര് കൈ വക്കും അമ്പട്ടെന്‍ ചേട്ടാ

ഐയോ ചേട്ടാ അമ്പട്ടെന്‍ ചേട്ടാ ഇപ്പണി ഒട്ടും മോശല്ല ചേട്ടാ
കിട്ടും കിട്ടും കാശും കിട്ടും ഇപ്പണി കേന്ത മോശം ചേട്ടാ (അമ്പട്ട ....അമ്പട്ടന്‍ )

ചേട്ടാ ചേട്ടാ അമ്പട്ടന്‍ ചേട്ടാ ഇപ്പണി ക്കെന്തിനാ Bsc ചേട്ടാ
നാലാം ക്ലാസ്സ്‌ തോറ്റത്‌ പോരെ ഇപ്പണി ക്കെന്തിനാ നിക്കണേ ചേട്ടാ (അമ്പട്ട ....അമ്പട്ടന്‍ )

അമ്പട്ട അമ്പട്ടന്‍ ചേട്ടാ ഇപ്പണി ഒട്ടും മോശല്ല ചേട്ടാ
ഇപ്പണി എന്ന് പറഞാല് ഓട്ട് കച്ചോടം പോലല ചേട്ടാ (അമ്പട്ട ....അമ്പട്ടന്‍ )

ഐയോ ചേട്ടാ അമ്പട്ടന്‍ ചേട്ടാ അന്തപ്പനായി മാറല്ലേ ചേട്ടാ
വീട്ടില്‍ കൊടുത്തിട്ട് ബാക്കിള്ള കാശോണ്ട് fair & lovely വാങ്ങാം ചേട്ടാ(അമ്പട്ട ....അമ്പട്ടന്‍ )

ചേട്ടാ ചേട്ടാ അമ്പട്ടന്‍ ചേട്ടാ മന്തപ്പനായി മാറല്ലേ ചേട്ടാ
തള്ള വിരലിന്‍റെ ഓട്ടകള്‍ എല്ലാം വെള്ള സിമന്റ്‌ ഇട്ട് അടക്കാലോ ചേട്ടാ (അമ്പട്ട ....അമ്പട്ടന്‍ )

ഐയോ ചേട്ടാ അമ്പട്ടന്‍ ചേട്ടാ വയോന്നടക്ക് എന്‍റെ അമ്പട്ടന്‍ ചേട്ടാ
ചേട്ടന്‍റെ വയോന്നടച്ചാല്‍ ഞങ്ങള്‍ക്ക്‌ മൂക്ക്‌ തുറക്കാലോ അമ്പട്ടന്‍ ചേട്ടാ (അമ്പട്ട ....അമ്പട്ടന്‍ )

courtesy to : kumila dhaneesh,sumu,praji,lambu sajan,

oru chalakkudi trip

ഒരു ചാലക്കുടി യാത്ര
മാമന്റെ കടയില്‍ നിന്നും ചായയും പരിപ്പ് വടയും അടിക്കുപോഴാണ് എന്ന് തോന്നുന്നു ആ വര്‍ത്തമാനം ഉണ്ടായതു. ഒരു ടൂര്‍ പോകണം. ഇങ്ങനെ പഠിച്ചും പ്രക്ടികല് ചെയ്തും മടുത്തു. ജീവിതത്തിനു ഒരു രസം വേണ്ടേ ? ഹും ഹും എല്ലാ ആഴ്ചയിലും ഇതു തന്നെ ആണ് പണി ടൂര്‍ പോക്കു. കേരളത്തിലെ ഒരു വിധം എല്ലാ സ്ഥലവും കണ്ടു കഴിഞു. ഇനി എവടെ പോകാന്‍ ? അപ്പോഴാണ് ദാമു (ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് കാമാന്ടെര്‍ ? ആയി ആരെയോ പറ്റിച്ചു കൊണ്ടിരിക്കുന്നു. ഒറിജിനല്‍ പേരല്ല.)പറഞ്ഞത് നമുക്ക് ചാലക്കുടിക്ക് പോകാം. വെറുമൊരു ചാലക്കുടിയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്ക് ? അപ്പോഴാണ് മുഴുവന്‍ പ്ലാനും പുറത്തു വരുന്നത്. ചാലക്കുടി ആണ് ദാമുവിന്റെ അമ്മയുടെ വീട്. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവന്റെ വീടുകരാണ് ചാലക്കുടി ഭരിക്കുന്നത്. അമ്മക്ക് അഞ്ചോ ആറോ സഹോദരന്‍ മാരുണ്ട് അതായത് അമ്മാവന്മാര്‍. അവര്‍ എല്ലാം കൊടിശ്വരന്മാരന് ? ഹും അതുകൊണ്ട് നമ്മള്‍ ചാലക്കുടിക്ക് പോകുന്നു . രാത്രിയില്‍ തുറസായ സ്ഥലത്തിരുന്നു വെള്ളമടിക്കുന്നു , മെഴുക് തിരികള്‍ കത്തിക്കുന്നു ...നമുക്ക് ചുറ്റും നിശബ്തത മാത്രം. ഹോ എന്തൊരു രസമാണെന്നോ ? അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വേറെ ഒന്നും ആലോചിച്ചില്ല ട്രിപ്പ്‌ ഫിക്സ് ചെയ്തു. അടുത്ത വെള്ളി ആഴ്ച കോളേജ് കഴിഞു നേരെ ചാലക്കുടി. ദാമു എല്ലാം വിളിച്ചു സെറ്റ് അപ്പ്‌ ചെയും.
അങ്ങനെ വെള്ളി ആഴ്ചക്ക് കാത്തിരിക്കാന്‍ തുടങ്ങി.
ആകെ മൊത്തം എട്ടു പേര്‍ . ഞാന്‍, പ്രജില്‍, ഗിരി, രാജീവ്‌,കടു,മന്തു,പുരു പിന്നെ
ദാമുവും.
അവസാനം ആ വെള്ളിയാഴ്ച ആയി. കാലത്ത് ഞാന്‍ വലിയ ബാഗുമായി കോളേജില്‍ എത്തി. ഗേറ്റില്‍ വച്ചേ കണ്ടു പ്രജിലും ഗിരിയും എത്തിയിട്ടുണ്ട് ബാഗുമായി. പക്ഷെ ദാമുവിനെ കാണാനില്ല. നേരെ ആടുത്ത ഫോണ്‍ ബൂത്തില്‍ കയറി അവന്റെ വീട്ടില്‍ വിളിച്ചു. ദാമു സുഗമില്ലാതെ കിടക്കുകയാണ് അവന്റെ ചേച്ചി പറഞു അപ്പോഴേ ഞങള്‍ക്ക് കാര്യം മനസിലായി. ലവന്‍ മുങ്ങിയത് തന്നെ. മന്തുവും പുരുവും വരുന്നില്ല അവര്‍ക്ക് എന്തോ പ്രശ്നം ? കൂടുതല്‍ ഒന്നും ആലോചിച്ചില്ല നേരെ വിട്ടു നങളുടെ വാട്ടര്‍ ടാങ്കിനു മുകളിലേക്ക് . അവടെ ഇരിന്നു ആലോചിച്ചു രാജീവ്‌ പറഞ്ഞു ദാമുവിനെ എങ്ങനെ വിട്ട പറ്റില്ല ആരു പണി കൊടുക്കണം. അതിനാല്‍ നമ്മള്‍ ചാലക്കുടിക്ക് പോകുന്നു. ദാമു വരണ്ട നമ്മള്‍ പോയി കാണിക്കും. ഓക്കേ എല്ലാരും എഗ്രീഡ്‌.

കോളേജ് കഴിഞു നേരെ വിട്ടു ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഞാനും പ്രജിലും ഗിരിയും കടുവും സ്റ്റേഷനില്‍ കുടിയിരിപ്പാന്. രാജീവിനെ കാണാനില്ല അവന്‍ എല്ലയ്പോഴും അങ്ങനെ ആണ്. ഫെയര്‍ ആന്‍ഡ്‌ ലോവേലി മുഖത്ത് തേച്ചു പിടിപ്പിക്കാന്‍ തന്നെ അര മണികൂര്‍ എടുക്കും. അവസാനം ട്രെയിന്‍ വിടാന്‍ അര മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍ ഓടി കിതച്ചു വരുന്നു .
പോകുന്ന വഴിക്ക് ദാമുവിനെ വിളിച്ച് തെറി പറയാന്‍ പ്ലാന്‍ വന്നു. തൃശൂര്‍ എത്തിയപ്പോ ഫോണ്‍ ബൂത്തില്‍ കയറി അവനു വിളിച്ചു സോറി ഡാ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ്‌ നിങള്‍ പൊയ്ക്കോള് ഞാന്‍ എല്ലാം വിളിച്ചു സരിയക്കിയിട്ടുണ്ട്. എന്റെ ഒരു അണ്ണനും പിന്നെ മൊട്ടു എന്ന ചേട്ടനും വരും ഒന്നും പേടിക്കണ്ട എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓക്കേ !

രാത്രി പന്തണ്ട് മണിക്ക് ചാലക്കുടിയില്‍ എത്തി. നേരെ ഒരു ലോഡ്ജില്‍ റൂം എടുത്ത്‌ രണ്ട് ബെടും അടുപ്പിച്ചി ഇട്ടു എല്ലാരും ചാടി വീണു ഉറങ്ങി. രാവിലെ ആയപ്പോ എത്തി രണ്ടു പേര്‍ മോട്ടുവും അണ്ണനും . സോറി അനിയന്‍ മാരെ രാത്രിയില്‍ ഇത്തിരി പണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്റ്റേഷനില്‍ വരാതിരുന്നത്. പിന്നെ എല്ലാം റെഡി ആണ് വരൂ ....ഓ ആ വിളിയില്‍ നങ്ങള്‍ എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടു ?
ആദ്യമായി ഭക്ഷണം കഴിക്കാം എങ്ങനെ ? വെരി ഗുഡ് ... ഒരു ഹോട്ടലില്‍ കയറി നല്ല പുട്ടും കടലയും തട്ടി. ബില്‍ എത്ര എന്ന് ഓര്‍മയില്ല എന്തായാലും പ്രജില്‍ ആ ക്യാഷ് കൊടുത്തു.
അടുത്തതായി ആത്മാവിന്റെ ദാഹം മാറ്റാന്‍ വെള്ളം വേണം ( ചുമന്നത് ) എന്ന് ആരോ
അതിനായി പൈസ ഞാനും ഗിരിയും കൂടി കൊടുത്തു.
അടുത്ത പരിപാടി എന്താ ? ഞാന്‍ ചോദിച്ചു. മൊട്ടു പറഞു നമ്മള്‍ക്ക് വെള്ളച്ചാട്ടത്തിലേക്ക് പോകാം അവിടെ ഇരുന്നു ആത്മാവിന് വെള്ളം കൊടുക്കാം. ശരി പക്ഷെ എങ്ങനെ പോകും കോടീശ്വരന്മാര്‍ നടന്നാണ് വന്നത് ഒരു സൈക്കിള്‍ പോലും ഇല്ല. അപ്പോഴാണ് എന്ത് കൊണ്ട് ദാമു വന്നില്ല എന്ന് മനസിലായത് എന്തായാലും മൈതാനവും മെഴുകുതിരിയും ഒന്നും കാണില്ല ഇനി വരുന്നിടത്ത് വച്ച് കാണാം എന്നാ രിതിയില്‍ മുന്നേരം. കൂട്ടത്തില്‍ ഏറ്റവും ദൈര്യശലിയും ഒടുക്കത്തെ റഫ് ആന്‍ഡ്‌ ടോഫ്‌ ഉം അയ പ്രജില്‍ ഒരു ദൈവധൂടനെ പോലെ പറഞു എന്റെ കയില്‍ ആയിരം രൂപ ഉണ്ട്..... ഓ ശരി ഒരു കാറ് വിളിക്കാം ? ശരി
അങ്ങനെ കാര്‍ എത്തി. അപ്പോഴും എന്റെ ഉള്ളില്‍ ദാമു വിന്റെ വാക്ക് മുഴങ്ങി കൊണ്ടിരുന്നു. എന്റെ അണ്ണന്‍ കോടീശ്വരനാണ് ചിലപ്പോള്‍ നമ്മളെ അളക്കാന്‍ വേണ്ടിയാകും അവര്‍ കാശു ചെലവക്കാത്തത് ? എങ്ങനെ. ? കൂടത്തില്‍ ഏറ്റവും പാവം ഞാന്‍ ആയിര്ന്നല്ലോ.
അങ്ങനെ എ കഥന കഥ ആരംഭിക്കുകയായി. പോകുന്ന വഴിയില്‍ ഞാന്‍ മോട്ടുവും ആയി നല്ല കമ്പനി ആയി. നല്ല സ്ഥലത്ത് എത്തിയപ്പോള്‍ നിര്‍ത്തി കുറെ ഫോട്ടോ എടുത്തു. ഞാന്‍ നല്ല മൂഡില്‍ ആയിരുന്നു മൊട്ടു കുറെ തമാശ എല്ലാം പറഞ്ഞു എന്നെ രസിപ്പിച്ചു. ഞാന്‍ ഒരു പൊട്ടനെ പോലെ അതെല്ലാം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കുപോള്‍ രാജീവും പ്രജിലും എന്നെ തുറിച്ചു നോക്കുന്നുട് ഞാന്‍ എന്താ എന്താ എന്ന് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും മിണ്ടുന്നില്ല ? ഗിരി പിന്നെ അന്നും മിണ്ടാരില്ലല്ലോ !
ആ ടൂരിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് എത്തിയത് മനോഹരമായ ഒരു വെള്ളച്ചാട്ടം . ശുദ്ധമായ അരുവി .....ഓ അവിടെ നിന്ന് ഞങള്‍ കുറെ ഫോട്ടോ എടുത്തു അതിലെ ഒരു ഫോട്ടോ പിന്നിട് മറക്കാനാവാത്ത ഒരു വേദനയായി മാറി (അത് ഒരു കഥ യാണ് പിന്നിട് പറയാം).
കാറിന്റെ ഡ്രൈവര്‍ അടിച്ചു ഫിട്ട്ടാണ്. ഞങള്‍ അവിടെ കൊറേ നേരം കിടന്നു വൈകുന്നേരം ആയപ്പോ ഞങള്‍ പറഞ്ഞു ഓക്കേ മതി ഇനി തിരിച്ചു പോകാം നേരെ ചാലക്കുടി ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. കയില്‍ അഞ്ചു പൈസ ഇല്ല (മോട്ടുവും അണ്ണനും വല്ലതും തരുമോ എന്ന് നൂകി ഇരിക്കാന് പ്രജിലിം രാജീവും ഞാന്‍ ഇതൊന്നും ശ്രടിക്കാതെ മോട്ടുവുമായി തമാശ പറഞ്ഞു ചിരിക്കന്നു. ) ഇപ്പൊ എനിക്ക് മനസിലായി എന്തിനാണ് രാജീവും പ്രജിലും എന്നെ തുറിച്ചു നോക്കിയത് എന്ന്. അവസാനം രാജീവിന്റെയും കടുവിന്റെയും കരുന്ന്യത്തില്‍ ബസില്‍ കയറി കൂടി . രാജീവ്‌ എന്തെല്ലാമോ അസഭ്യം പുലമ്പുന്നുണ്ടായിരുന്നു. പ്രജില്‍ തന്നോടു തന്നെ ആയിരം ആയിരം എന്ന് പറയുന്നു. ഞാന്‍ ബസില്‍ കയറിയിട്ടില്ല മോട്ടുവുമായി യാത്ര പറച്ചിലാണ്‌. അവസാനം കെട്ടി പിടിച്ചു യാത്ര പറഞു ബസില്‍ കയറി ബസ്‌ വിട്ടതും എന്റെ കഴുത്തിനു കുട്ടിപിടിച്ചു കുനിച്ചു ആരൊക്കെയോ മേടി. അവന്റെ ഒരു യാത്ര പറച്ചില്‍ ഇവടെ ചായ കുടിക്കാന്‍ പോലും കാശ് ഇല്ലാതെ ഇരിക്കുംബഴ അവന്റെ ഒരു യാത്ര പറച്ചില്‍. തെണ്ടി കോടീശ്വരന്മാര്‍ !
കടു തന്റെ പരന്ന വിരല്‍ എന്റെ കഴുത്തില്‍ അമര്‍ത്തി ചോദിച്ചു നിനക്ക് മോട്ടുവിന്റെ കൂടെ പോകാംയിരുന്നിലെടാ തെണ്ടി ? അന്ന് തിരിച്ചു വന്ന വരവില്‍ എല്ലാം എനിക്ക് അവഗണന ആയിരുന്നു ആരും ഒന്നും മിണ്ടുന്നില്ല. അവസാനം തൃശൂര്‍ ആയപ്പോ പ്രജില്‍ ഇങ്ങനെ പറഞ്ഞു ഹം എന്തായിരുന്നു " നമ്മള്‍ പോകുന്നു വെള്ളമടിക്കുന്നു മൈതാനത്തില്‍ ഇരിക്കുന്നു മെഴുകുതിരികള്‍ കത്തിക്കുന്നു ...ഹും അവസാനം കോടീശ്വരന്മാര്‍ നമ്മുടെ കാശും കൊണ്ട് മുങ്ങി''

Thursday, June 25, 2009

തുടക്കം ഇങ്ങനെ

ഒരു ബ്ലോഗ്‌ മലയാളത്തില്‍ തുടങ്ങണം എന്ന് തോന്നിയപ്പോള്‍ എതെഴുത്ണം എന്ന് ഒരു കണ്‍ഫ്യൂഷന്‍! പിന്നെ തോന്നി എന്റെ വികാരങ്ങള്‍ എന്ന് പേരിട്ട് ചുമ്മാ എന്റെ വികാരങ്ങള്‍ പകര്‍ത്താം എന്ന് വിചാരിച്ചു. അങ്ങനെയാണ് ഇ ബ്ലോഗ്‌ ഇവിടെ തുടങ്ങിയത്.