Thursday, July 30, 2009

oru chalakkudi trip

ഒരു ചാലക്കുടി യാത്ര
മാമന്റെ കടയില്‍ നിന്നും ചായയും പരിപ്പ് വടയും അടിക്കുപോഴാണ് എന്ന് തോന്നുന്നു ആ വര്‍ത്തമാനം ഉണ്ടായതു. ഒരു ടൂര്‍ പോകണം. ഇങ്ങനെ പഠിച്ചും പ്രക്ടികല് ചെയ്തും മടുത്തു. ജീവിതത്തിനു ഒരു രസം വേണ്ടേ ? ഹും ഹും എല്ലാ ആഴ്ചയിലും ഇതു തന്നെ ആണ് പണി ടൂര്‍ പോക്കു. കേരളത്തിലെ ഒരു വിധം എല്ലാ സ്ഥലവും കണ്ടു കഴിഞു. ഇനി എവടെ പോകാന്‍ ? അപ്പോഴാണ് ദാമു (ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് കാമാന്ടെര്‍ ? ആയി ആരെയോ പറ്റിച്ചു കൊണ്ടിരിക്കുന്നു. ഒറിജിനല്‍ പേരല്ല.)പറഞ്ഞത് നമുക്ക് ചാലക്കുടിക്ക് പോകാം. വെറുമൊരു ചാലക്കുടിയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്ക് ? അപ്പോഴാണ് മുഴുവന്‍ പ്ലാനും പുറത്തു വരുന്നത്. ചാലക്കുടി ആണ് ദാമുവിന്റെ അമ്മയുടെ വീട്. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവന്റെ വീടുകരാണ് ചാലക്കുടി ഭരിക്കുന്നത്. അമ്മക്ക് അഞ്ചോ ആറോ സഹോദരന്‍ മാരുണ്ട് അതായത് അമ്മാവന്മാര്‍. അവര്‍ എല്ലാം കൊടിശ്വരന്മാരന് ? ഹും അതുകൊണ്ട് നമ്മള്‍ ചാലക്കുടിക്ക് പോകുന്നു . രാത്രിയില്‍ തുറസായ സ്ഥലത്തിരുന്നു വെള്ളമടിക്കുന്നു , മെഴുക് തിരികള്‍ കത്തിക്കുന്നു ...നമുക്ക് ചുറ്റും നിശബ്തത മാത്രം. ഹോ എന്തൊരു രസമാണെന്നോ ? അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ വേറെ ഒന്നും ആലോചിച്ചില്ല ട്രിപ്പ്‌ ഫിക്സ് ചെയ്തു. അടുത്ത വെള്ളി ആഴ്ച കോളേജ് കഴിഞു നേരെ ചാലക്കുടി. ദാമു എല്ലാം വിളിച്ചു സെറ്റ് അപ്പ്‌ ചെയും.
അങ്ങനെ വെള്ളി ആഴ്ചക്ക് കാത്തിരിക്കാന്‍ തുടങ്ങി.
ആകെ മൊത്തം എട്ടു പേര്‍ . ഞാന്‍, പ്രജില്‍, ഗിരി, രാജീവ്‌,കടു,മന്തു,പുരു പിന്നെ
ദാമുവും.
അവസാനം ആ വെള്ളിയാഴ്ച ആയി. കാലത്ത് ഞാന്‍ വലിയ ബാഗുമായി കോളേജില്‍ എത്തി. ഗേറ്റില്‍ വച്ചേ കണ്ടു പ്രജിലും ഗിരിയും എത്തിയിട്ടുണ്ട് ബാഗുമായി. പക്ഷെ ദാമുവിനെ കാണാനില്ല. നേരെ ആടുത്ത ഫോണ്‍ ബൂത്തില്‍ കയറി അവന്റെ വീട്ടില്‍ വിളിച്ചു. ദാമു സുഗമില്ലാതെ കിടക്കുകയാണ് അവന്റെ ചേച്ചി പറഞു അപ്പോഴേ ഞങള്‍ക്ക് കാര്യം മനസിലായി. ലവന്‍ മുങ്ങിയത് തന്നെ. മന്തുവും പുരുവും വരുന്നില്ല അവര്‍ക്ക് എന്തോ പ്രശ്നം ? കൂടുതല്‍ ഒന്നും ആലോചിച്ചില്ല നേരെ വിട്ടു നങളുടെ വാട്ടര്‍ ടാങ്കിനു മുകളിലേക്ക് . അവടെ ഇരിന്നു ആലോചിച്ചു രാജീവ്‌ പറഞ്ഞു ദാമുവിനെ എങ്ങനെ വിട്ട പറ്റില്ല ആരു പണി കൊടുക്കണം. അതിനാല്‍ നമ്മള്‍ ചാലക്കുടിക്ക് പോകുന്നു. ദാമു വരണ്ട നമ്മള്‍ പോയി കാണിക്കും. ഓക്കേ എല്ലാരും എഗ്രീഡ്‌.

കോളേജ് കഴിഞു നേരെ വിട്ടു ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഞാനും പ്രജിലും ഗിരിയും കടുവും സ്റ്റേഷനില്‍ കുടിയിരിപ്പാന്. രാജീവിനെ കാണാനില്ല അവന്‍ എല്ലയ്പോഴും അങ്ങനെ ആണ്. ഫെയര്‍ ആന്‍ഡ്‌ ലോവേലി മുഖത്ത് തേച്ചു പിടിപ്പിക്കാന്‍ തന്നെ അര മണികൂര്‍ എടുക്കും. അവസാനം ട്രെയിന്‍ വിടാന്‍ അര മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍ ഓടി കിതച്ചു വരുന്നു .
പോകുന്ന വഴിക്ക് ദാമുവിനെ വിളിച്ച് തെറി പറയാന്‍ പ്ലാന്‍ വന്നു. തൃശൂര്‍ എത്തിയപ്പോ ഫോണ്‍ ബൂത്തില്‍ കയറി അവനു വിളിച്ചു സോറി ഡാ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണ്‌ നിങള്‍ പൊയ്ക്കോള് ഞാന്‍ എല്ലാം വിളിച്ചു സരിയക്കിയിട്ടുണ്ട്. എന്റെ ഒരു അണ്ണനും പിന്നെ മൊട്ടു എന്ന ചേട്ടനും വരും ഒന്നും പേടിക്കണ്ട എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓക്കേ !

രാത്രി പന്തണ്ട് മണിക്ക് ചാലക്കുടിയില്‍ എത്തി. നേരെ ഒരു ലോഡ്ജില്‍ റൂം എടുത്ത്‌ രണ്ട് ബെടും അടുപ്പിച്ചി ഇട്ടു എല്ലാരും ചാടി വീണു ഉറങ്ങി. രാവിലെ ആയപ്പോ എത്തി രണ്ടു പേര്‍ മോട്ടുവും അണ്ണനും . സോറി അനിയന്‍ മാരെ രാത്രിയില്‍ ഇത്തിരി പണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്റ്റേഷനില്‍ വരാതിരുന്നത്. പിന്നെ എല്ലാം റെഡി ആണ് വരൂ ....ഓ ആ വിളിയില്‍ നങ്ങള്‍ എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടു ?
ആദ്യമായി ഭക്ഷണം കഴിക്കാം എങ്ങനെ ? വെരി ഗുഡ് ... ഒരു ഹോട്ടലില്‍ കയറി നല്ല പുട്ടും കടലയും തട്ടി. ബില്‍ എത്ര എന്ന് ഓര്‍മയില്ല എന്തായാലും പ്രജില്‍ ആ ക്യാഷ് കൊടുത്തു.
അടുത്തതായി ആത്മാവിന്റെ ദാഹം മാറ്റാന്‍ വെള്ളം വേണം ( ചുമന്നത് ) എന്ന് ആരോ
അതിനായി പൈസ ഞാനും ഗിരിയും കൂടി കൊടുത്തു.
അടുത്ത പരിപാടി എന്താ ? ഞാന്‍ ചോദിച്ചു. മൊട്ടു പറഞു നമ്മള്‍ക്ക് വെള്ളച്ചാട്ടത്തിലേക്ക് പോകാം അവിടെ ഇരുന്നു ആത്മാവിന് വെള്ളം കൊടുക്കാം. ശരി പക്ഷെ എങ്ങനെ പോകും കോടീശ്വരന്മാര്‍ നടന്നാണ് വന്നത് ഒരു സൈക്കിള്‍ പോലും ഇല്ല. അപ്പോഴാണ് എന്ത് കൊണ്ട് ദാമു വന്നില്ല എന്ന് മനസിലായത് എന്തായാലും മൈതാനവും മെഴുകുതിരിയും ഒന്നും കാണില്ല ഇനി വരുന്നിടത്ത് വച്ച് കാണാം എന്നാ രിതിയില്‍ മുന്നേരം. കൂട്ടത്തില്‍ ഏറ്റവും ദൈര്യശലിയും ഒടുക്കത്തെ റഫ് ആന്‍ഡ്‌ ടോഫ്‌ ഉം അയ പ്രജില്‍ ഒരു ദൈവധൂടനെ പോലെ പറഞു എന്റെ കയില്‍ ആയിരം രൂപ ഉണ്ട്..... ഓ ശരി ഒരു കാറ് വിളിക്കാം ? ശരി
അങ്ങനെ കാര്‍ എത്തി. അപ്പോഴും എന്റെ ഉള്ളില്‍ ദാമു വിന്റെ വാക്ക് മുഴങ്ങി കൊണ്ടിരുന്നു. എന്റെ അണ്ണന്‍ കോടീശ്വരനാണ് ചിലപ്പോള്‍ നമ്മളെ അളക്കാന്‍ വേണ്ടിയാകും അവര്‍ കാശു ചെലവക്കാത്തത് ? എങ്ങനെ. ? കൂടത്തില്‍ ഏറ്റവും പാവം ഞാന്‍ ആയിര്ന്നല്ലോ.
അങ്ങനെ എ കഥന കഥ ആരംഭിക്കുകയായി. പോകുന്ന വഴിയില്‍ ഞാന്‍ മോട്ടുവും ആയി നല്ല കമ്പനി ആയി. നല്ല സ്ഥലത്ത് എത്തിയപ്പോള്‍ നിര്‍ത്തി കുറെ ഫോട്ടോ എടുത്തു. ഞാന്‍ നല്ല മൂഡില്‍ ആയിരുന്നു മൊട്ടു കുറെ തമാശ എല്ലാം പറഞ്ഞു എന്നെ രസിപ്പിച്ചു. ഞാന്‍ ഒരു പൊട്ടനെ പോലെ അതെല്ലാം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ നോക്കുപോള്‍ രാജീവും പ്രജിലും എന്നെ തുറിച്ചു നോക്കുന്നുട് ഞാന്‍ എന്താ എന്താ എന്ന് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും മിണ്ടുന്നില്ല ? ഗിരി പിന്നെ അന്നും മിണ്ടാരില്ലല്ലോ !
ആ ടൂരിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് എത്തിയത് മനോഹരമായ ഒരു വെള്ളച്ചാട്ടം . ശുദ്ധമായ അരുവി .....ഓ അവിടെ നിന്ന് ഞങള്‍ കുറെ ഫോട്ടോ എടുത്തു അതിലെ ഒരു ഫോട്ടോ പിന്നിട് മറക്കാനാവാത്ത ഒരു വേദനയായി മാറി (അത് ഒരു കഥ യാണ് പിന്നിട് പറയാം).
കാറിന്റെ ഡ്രൈവര്‍ അടിച്ചു ഫിട്ട്ടാണ്. ഞങള്‍ അവിടെ കൊറേ നേരം കിടന്നു വൈകുന്നേരം ആയപ്പോ ഞങള്‍ പറഞ്ഞു ഓക്കേ മതി ഇനി തിരിച്ചു പോകാം നേരെ ചാലക്കുടി ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. കയില്‍ അഞ്ചു പൈസ ഇല്ല (മോട്ടുവും അണ്ണനും വല്ലതും തരുമോ എന്ന് നൂകി ഇരിക്കാന് പ്രജിലിം രാജീവും ഞാന്‍ ഇതൊന്നും ശ്രടിക്കാതെ മോട്ടുവുമായി തമാശ പറഞ്ഞു ചിരിക്കന്നു. ) ഇപ്പൊ എനിക്ക് മനസിലായി എന്തിനാണ് രാജീവും പ്രജിലും എന്നെ തുറിച്ചു നോക്കിയത് എന്ന്. അവസാനം രാജീവിന്റെയും കടുവിന്റെയും കരുന്ന്യത്തില്‍ ബസില്‍ കയറി കൂടി . രാജീവ്‌ എന്തെല്ലാമോ അസഭ്യം പുലമ്പുന്നുണ്ടായിരുന്നു. പ്രജില്‍ തന്നോടു തന്നെ ആയിരം ആയിരം എന്ന് പറയുന്നു. ഞാന്‍ ബസില്‍ കയറിയിട്ടില്ല മോട്ടുവുമായി യാത്ര പറച്ചിലാണ്‌. അവസാനം കെട്ടി പിടിച്ചു യാത്ര പറഞു ബസില്‍ കയറി ബസ്‌ വിട്ടതും എന്റെ കഴുത്തിനു കുട്ടിപിടിച്ചു കുനിച്ചു ആരൊക്കെയോ മേടി. അവന്റെ ഒരു യാത്ര പറച്ചില്‍ ഇവടെ ചായ കുടിക്കാന്‍ പോലും കാശ് ഇല്ലാതെ ഇരിക്കുംബഴ അവന്റെ ഒരു യാത്ര പറച്ചില്‍. തെണ്ടി കോടീശ്വരന്മാര്‍ !
കടു തന്റെ പരന്ന വിരല്‍ എന്റെ കഴുത്തില്‍ അമര്‍ത്തി ചോദിച്ചു നിനക്ക് മോട്ടുവിന്റെ കൂടെ പോകാംയിരുന്നിലെടാ തെണ്ടി ? അന്ന് തിരിച്ചു വന്ന വരവില്‍ എല്ലാം എനിക്ക് അവഗണന ആയിരുന്നു ആരും ഒന്നും മിണ്ടുന്നില്ല. അവസാനം തൃശൂര്‍ ആയപ്പോ പ്രജില്‍ ഇങ്ങനെ പറഞ്ഞു ഹം എന്തായിരുന്നു " നമ്മള്‍ പോകുന്നു വെള്ളമടിക്കുന്നു മൈതാനത്തില്‍ ഇരിക്കുന്നു മെഴുകുതിരികള്‍ കത്തിക്കുന്നു ...ഹും അവസാനം കോടീശ്വരന്മാര്‍ നമ്മുടെ കാശും കൊണ്ട് മുങ്ങി''

1 comment:

Unknown said...

ഇതില്‍ കുറച്ചു തിരുത്തുണ്ട് ..
ഒന്നാമത് പാവം കടു മന്നന വാങ്ങാന്‍ വന്നതാണ് സൊ ആകെ കയ്യില്‍ ഉള്ളത് 30 രൂപ , പിന്നെ പിച്ച രാജീവ്‌ 100 രൂപ കൊണ്ടു വന്നിട്ടുന്ടരുന്നു ... മാമന്‍ ഗിരി 900 രൂ[പായും , ഞാന്‍ 1000രൂപയും
ഇതു മുഴുവനും
എഴുതിയില്ലേ മൊട്ടു കാ ദോസ്ത് ... ആ തെണ്ടി 10 രൂപയും ആയാണ് വന്നിട്ടുണ്ടാരുന്നത് ... കാല് കൊടം വാങ്ങി . അവിടെ ഗിരി കൊടുത്തു പിന്നെ ചായ കുടിച്ചത് ,ആന്‍ഡ്‌ റൂം അതും ഗിരി , ബാകി എന്റെ ആയിരം .. ഹൊ... അതാണ്‌ കതന കഥ .... എടാ പോരാന്‍ ആര് തന്നു നു , കടുവും ,പിന്നെ രാജീവും .. ഒലക്ക തന്നു .. എന്റെ കയ്യില്‍ ഭദ്രമായി ബാകി ഉണ്ടാരുന്ന 100 ആണ് അത് ..... ഹ്മ്മം
ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോ ...! ഞങ്ങള്‍ ഒക്കെ പച്ച ചോറ് ആ തെണ്ടി മൊട്ടു വും .. പിന്നെ ഒരു കോടീശ്വരന്‍ ചെറ്റയും ബീഫ് .ഫിഷ്‌ ഫ്രൈ ..ഒക്കെ ... പിന്നെ കാര്‍ ഡ്രൈവര്‍ ഉം...
നമ്മുടെ ഒരു ഗതികേട് ...സോ .... പക്ഷെ കാറ് കാരന്‍ കൂടി പറ്റിച്ചു ഒടുക്കം ഉള്ള 450 ഉം വാങ്ങിച്ചു ....
ഞാന്‍ വെറുതെ ഒരു പരിചയവും ഇല്ലാത്ത ഡ്രൈവര്‍ സ്റ്റാന്റ് ഇല്‍ ചാര്‍ജ് ചോദിച്ചപ്പോള്‍ ... 400 വരുള്ളൂ അന്ന പറഞത് .... ഇതു കോടീശ്വരന്‍ മാരുടെ കൂടുകാരന്‍ വണ്ടി ആണ് .. അത് കൊണ്ടു പരമാവുധി അഡ്ജസ്റ്റ് ചെയ്തു അന്നാണ് മൊട്ടു പറഞ്ഞതു ......
പിന്നെ റൂം അവര്‍ ആദ്യം പറഞ്ഞു വച്ചിരുന്നു ... ആ റൂം ഒന്നു കാണേണ്ടത് തന്നെ ആണ് കൂറകള്‍ ക്ക് ഒരു വീട് അതാണ്‌ ആ റൂം...
നിറയെ കൊക്രോച്ച് .... പെട്ടന്ചെയ്തത് കൊണ്ടാകും എന്ന് സമാദാനിച്ചു ...
ഒടുക്കം ....?

നമ്മള്‍ ചാലക്കുടിയില്‍ ചെല്ലുന്നു ...
ഓംനി വന്നു നില്ക്കുന്നു ..... വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നു ...
അതില്‍ കയറുന്നു ... നേരെ resortil പോകുന്നു ....
(റിസോര്‍ട്ടില്‍ ലെയ്ക്കുണ്ട് ) ലെയ്ക്കിനരികില്‍ പോകുന്നു ...
വട്ടമിട്ടിരിക്കുന്നു ... മെഴുകുതിരികള്‍ കത്തിക്കുന്നു
kallu കുടിക്കുന്നു ... ഹ്ഹ്ഹൊ... 1000 രൂപ .....
ok .. nannayittundu maan ... keep writing..
k then see yaaa..
ഓക്കേ സീ യാ .....