(me,madhavan & kadu)
നേരം പുലരാന്‍ തുടങ്ങുന്നു. നാളെയാണ് ആ ദിവസം ഞാന്‍ ദുബായിലേക്ക് പോകുന്നു. മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം ജോലി റെഡി ആയിട്ടുണ്ട് നേരെ പോയി ജോയിന്‍ ചെയ്താല്‍ മതി. എമിരേറ്റ്സ് ടവറും മറ്റും ടിവി യില്‍ കണ്ടു കൊതി തോന്നിയിട്ടുണ്ട്. അതിനു മുന്പിലലായി ഉള്ള ആ വലിയ റോഡ് (SZR) കൂടെ കാര്‍ ഓടിക്കണം എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആ ആഗ്രഹങ്ങള്‍ എല്ലാം യഥാര്ത്യമാകാന്‍ പോകുന്നു എന്ന് ഒരു തോന്നല്‍. എന്റെ കൂടുകാര്‍ പലരും ഡിഗ്രീ കഴിഞ്ഞു തെണ്ടി നടക്കുമ്പോള്‍ എനിക്ക് ജോലി കിട്ടാന്‍ പോകുന്നു. ഒരു തരം സന്തോഷം മനസ്സില്‍ അലയടിച്ചു.
വീട്ടില്‍ ആകെ ബഹളമായിരുന്നു. ചമ്മന്തി അരക്കലും. ബീഫ് വറുക്കലും എല്ലാ മയി ഒരു ചെറിയ പെരുന്നാള്‍ ആഘോഷം. കൂട്ടുകാര്‍ ഉച്ചക്ക് വരും അതിനാല്‍ ഉച്ച ഊണ് കേമം ആവണം എന്ന് ഞാന്‍ ആവശ്യപെട്ടിരുന്നു ഇനി ഇ അടുത്ത കാലത്തൊന്നും അവര്ക്ക് ചെലവു കൊടുക്കണ്ടല്ലോ.
രാത്രിയില്‍ കിടന്നാല്‍ ഉറക്കം വരാതെ തിരിഞും മറിഞ്ഞും കിടന്നു സ്വപ്നം കാണലാണ് പ്രധാന പണി. ഒരു പതിനൊന്നു മണിയോടെ എല്ലാ പണ്ടാരങളും എത്തി ചേര്ന്നു . വന്ന വഴിക്ക് തന്നെ എന്നെ പൊക്കിയെടുത്തു വിട്ടു കുളത്തിന്‍ കരയിലേക്ക്. കടു മാത്രം എത്തിയിരുന്നില്ല എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല അവന്‍ വരും എന്ന് തന്നെ ഞാന്‍ വിചാരിച്ചു. വരാതിരിക്കാന്‍ അവനാവില്ല എന്റെ വീട്ടില്‍ വന്നു നിന്ന് പെരുന്നാള്‍ സദ്യ ഉണ്ട് . രാത്രിയില്‍ പെരുന്നാളും കണ്ടു നടന്നവനാണ് . വരും എന്നെനിക്കു തോന്നി. കുളത്തിലെത്തിയപ്പോ മഴ പെയുന്നുണ്ടായിരുന്നു. എല്ലാരും ഓരോ മൂലയില്‍ ഇരുന്നു എന്നെ പറ്റി പുകഴ്തി(പൂഴ്ത്തി) സംസാരിക്കാന്‍ തുടങ്ങി...... ഞാന്‍ ഗള്ഫി ല്‍ പോയാല്‍ അറബികള്‍ കുത്തുപാള എടുക്കും എന്ന് തുടങ്ങി ...നല്ല നല്ല കഥകള്‍ മേനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. അതില ബിരുദം നേടിയ കുറെ ചെറ്റകള്‍ ഉണ്ടല്ലോ കൂട്ടത്തില്‍.
അളിയാ .... എന്നൊരു വിളി നോക്കിയപ്പോ കടു ഓടി വരുന്നു. ഒരു റൈന്‍ കോട്ടാണ് വേഷം. പിന്നെ കുറെ എന്തൊക്കെയോ സംസാരിച്ചു നേരം കളഞ്ഞു. പോകാന്‍ നേരത്ത് എല്ലാരും ഫോര്മോല്‍ ആയി ഷേക്ക് ഹാന്ഡ്ു തന്നു ആശംസകള്‍ നേര്ന്നു . അറബിയെ പറ്റിച്ചു ഒരുപാടു കാശും കൊട് നീ വരൂ അളിയാ എന്ന് എല്ലാരും പറഞു .അവസാനമായി കടു എന്റെ മുന്പിബല്‍ വന്നു കൈ കൊടുക്കാന്‍ നീടിയപ്പോ അത് തട്ടി എറിഞ്ഞു എന്നെ കെട്ടി പിടിച്ചു. " ഞാന്‍ ഒന്ന് കെട്ടിപിടിക്കട്ടെ ഇനി പറ്റിയില്ലെങ്കിലോ... " അവന്‍ പറഞ്ഞു എന്തെ നീ ബാബാ ആംതെ യുടെ കൂടെ പോകുന്നോ ? എന്ന് ഞാന്‍ ചോദിച്ചു. അവന്‍ ഒന്നും പറഞില്ല .....
അങ്ങനെ നില്ക്കു മ്പോള്‍ എനിക്കറിയുമായിരുന്നില്ല അത് അവന്റെ അവസാനത്തെ യാത്ര പറചിലായിരിക്കും എന്ന്. അതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ആ കെട്ടി പിടുത്തം വിടുമായിരുന്നില്ല.
ഷാര്ജയിലെ ഫ്ലാടിനു മുകളില്‍ ഇരുന്നു കൊണ്ട് ഞാന്‍ കരഞ്ഞതിനു കണക്കില്ല. എന്റെ നാട് എന്റെ മുന്പി¡ല്‍ ഒരു സ്ക്രിനില്‍ എന്നാ പോലെ ഞാന്‍ എന്നും കാണാറുണ്ടായിരുന്നു. ആ ചിന്തകളില്‍ നിന്നും എന്നെ ഉണര്ത്തു വാനായി ഐര്പോര്ടിലേക്ക് സിഗ്നല്‍ കിട്ടാന്‍ കാത്തു കിടക്കുന്ന വിമാനങളുടെ ശബ്ദം മാത്രം. മരുഭൂമിയിലെ ആ ദിനങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു എന്റെ് നാടാണ് ഏറ്റവും സുന്ദരം എന്ന്. എന്റെി യഥാര്ത്ഥ കൂടുകാര്‍ അങ്ങ് അകലെ ആണ് എന്ന്.
ഓരോ ദിവസവും ഓരോ നിമിഷവും എണ്ണി എണ്ണി കഴിയുന്ന എനിക്ക് ഒരു ഷോക്ക് ആയി ആണ് ആ ഒരു ഫോണ്‍ കാള്‍ വന്നത്. നജീബ് ആയിരുന്നു ഫോണില്‍ " ഡാ നമ്മുടെ കടു പോയി". .....ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു പൊട്ടിച്ചിരി....പോടാ ... അവന്‍ എവടെ പോകാന്‍ ? അല്ലടാ അവന്റെക ഫോട്ടോ പത്രത്തില്‍ ഉണ്ട്.... ഫോണ്‍ കട്ടായി... ഉടനെ വീട്ടില്‍ വിളിച്ചു മമ്മി യാണ് ഫോണ്‍ എടുത്തത് ഒരു പൊട്ടികരച്ചില്‍ കേട്ട് മോനെ നിന്റെി കൂടുകാരന്‍ പോയടാ... രാത്രി രാജീവ് വിളിച്ചു പറഞത്രെ. ഉറങ്ങാന്‍ പറ്റുന്നില്ല മോനെ ആ മോന്റെ് മുഖം കണ്ണടക്കുമ്പോള്‍ തെളിയുന്നു.....
വീണ്ടും വിളിച്ചു രാജീവിനെ " ഇന്നലെ അവന്റെള ബര്ത്ഡേ ആയിരുന്നു പിന്നെ അവനു മദ്രാസ് ലെവിടെയോ കോളേജില്‍ MBA ക്ക് അഡ്മിഷന്‍ റെഡി ആയിട്ടുണ്ട്. അതിന്റെ് പാര്ട്ടിി ആയിരുന്നു അവന്റെത നാട്ടുകാര്‍.... കൂടെ ഉണ്ടായിരുന്നു....നിന്തല്‍ അറിയാത്ത കടു വെള്ളത്തില്‍ ഇറങ്ങിയപ്പോ ... കാല് തെറ്റി കുഴിയില്‍ പോയതാണ്....എനിക്ക് ദേഷ്യം വന്നു .... ഒരു തെണ്ടിയും ഉണ്ടായില്ലേ അവനെ രക്ഷിക്കാന്‍ ? എന്താണെന്നു അറിയില്ല ഒരു തരം മരവിപ്പ് കരയാന്‍ തോന്നുന്നില്ല. പകരം ചിരിക്കാനാണ് തോന്നിയത്. അളിയാ .... എന്നാ വിളി കാതില്‍ മുഴങ്ങുന്നു..കടു മരിച്ചിട്ടില്ല. ... ഒരു ദിവസം എല്ലാരേയും പറ്റിച്ച പോലെ...അളിയാ എന്നാ വിളിയുമായി ആ പഴഞ്ചന്‍ സുസുകി ബൈക്കില്‍ അവന്‍ വരും എന്ന് തന്നെ ഞാന്‍ ഉറപ്പിക്കുന്നു. ......
ഓരോ വിറ്റുകള്‍ ഓര്ത്തുി ചിരിക്കാന്‍ മാത്രം ബാക്കിയാക്കി അവന്‍ ആദ്യം പോയി... ചിരിച്ചു പോണ്ടാല്ലാതെ അവനെ പറ്റി ഓര്ക്കാാന്‍ ഞങള്‍ ആര്ക്കും കഴിയും എന്ന് തോന്നുന്നില്ല. കടു നീ എന്നും ഞങളില്‍ ജീവിക്കും
1 comment:
-------------
Post a Comment